This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ക്രാഫോഡ്, ജോവാന്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ക്രാഫോഡ്, ജോവാന്‍

Crawford, Joan (1908 - 77)

ഓസ്കാര്‍ അവാര്‍ഡ് ജേതാവായ (1946) യു.എസ്. ചലച്ചിത്രനടി. 1908 മാ. 23-ന് ടെക്സാസിലെ സാന്‍അന്റോണിയോയില്‍ ജനിച്ചു. ലൂസില്ലിലെ ഷേര്‍ എന്നാണ് യഥാര്‍ഥ നാമധേയം. 1925-ല്‍ ഹോളിവുഡിലെ ഒരു പ്രമുഖ സ്റ്റുഡിയോയുമായി ബന്ധപ്പെട്ടതോടെ ശ്രദ്ധേയയായി. ആദ്യചിത്രമായ 'പ്രറ്റി ലേഡീസ്' വലിയ വിജയം നേടിയില്ല. പിന്നീട് ജോവാന്‍ ക്രാഫോഡ് എന്ന പേര് സ്വീകരിച്ച് കൂടുതല്‍ ചിത്രങ്ങളില്‍ അഭിനയിച്ചു തുടങ്ങി. 'ഔവര്‍ ഡാന്‍സിങ് ഡോട്ടേഴ്സ്' (1928) എന്ന ചിത്രത്തിലെ അഭിനയമാണ് ഇവരെ താരപദവിയിലേക്കെത്തിച്ചത്. കൃത്രിമ മാര്‍ഗങ്ങളിലൂടെ പണവും സമൂഹത്തില്‍ സ്ഥാനവും നേടുന്ന സൊസൈറ്റി ലേഡികളെ അവതരിപ്പിക്കുന്നതില്‍ ജോവാന്‍ മികച്ചവിജയം നേടി. 'മില്‍ഡ്രസ് പിയേഴ്സ്' എന്ന ചിത്രത്തിലെ അഭിനയത്തിനാണ് ഓസ്കാര്‍ അവാര്‍ഡ് ലഭിച്ചത്. 'പൊസ്സെഡ്', 'ഫ്ളെമിം ഗോ റോഡ്', 'സഡന്‍ഫിയര്‍', 'വാട്ട് എവര്‍ ഹാപ്പന്‍ഡ്റ്റു ബേബിജേന്‍' തുടങ്ങിയവയാണ് മറ്റു മികച്ച ചിത്രങ്ങള്‍.

നാലുദശകത്തിലധികം കാലം ഹോളിവുഡ് താരങ്ങള്‍ക്കിടയില്‍ മുന്നണിയില്‍ നിലയുറപ്പിച്ചിരുന്ന ക്രാഫോഡിന്റെ ആത്മകഥയാണ് എ പോര്‍ട്രെയ്റ്റ് ഒഫ് ജോവാന്‍.

1977 മേയ് 10-ന് ന്യൂയോര്‍ക്കില്‍ ജോവാന്‍ അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍